തിരുവനന്തപുരം: ഡൽഹിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടി ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ നീക്കത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
ജബൽപൂരിൽ ക്രൈസ്തവ പുരോഹിതരെ സംഘ പരിവാർ സംഘടനകൾ തല്ലിച്ചതച്ചതിന്റെ പിന്നാലെയാണ് ഈ പൊലീസ് നടപടി.
കേരളത്തിൽ എത്തുമ്പോൾ ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്രമന്ത്രിയും താൻ ക്രിസ്ത്യാനിയാണെന്ന് പാർലമെന്റിൽ വിശദീകരിക്കുന്ന കേന്ദ്രമന്ത്രിയുമൊക്കെ ബി.ജെ.പിയുടെ കപട മതേതര മുഖങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |