ജയ്‌പൂർ: ക്യാപ്ടൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള രാജസ്ഥാൻ റോയൽസ് ബാറ്റർമാർ വെള്ലംകുടിച്ച ജയ്‌പൂരിലെ പിച്ചിൽ അതിമനോഹരമായി ബാറ്റ് ചെയ്ത് അനായാസ ജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു. സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 173 റൺസ് നേടി. മറുപടിക്കിറങ്ങിയ ആർ.സി.ബി 17.3 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (175/1).
ആറ് മത്സരങ്ങളിൽ നിന്ന് 4-ാം ജയം നേടിയ ആർ.സി.ബി 8 പോയിന്റുമായി മൂന്നാമതായി. രാജസ്ഥാൻ 7-ാമതാണ്.
ഈസി ചേസ്
അർദ്ധ സെഞ്ച്വറിയുമായി ഓപ്പണർമാരായ ഫിൽ സാൾട്ടും (33 പന്തിൽ 65), വിരാട് കൊഹ്‌ലിയും ( പുറത്താകാതെ 45 പന്തിൽ 62) മികച്ച രീതിയിൽ ബാറ്റ് ചെയ്ത് ആർ.സി.ബിക്ക് വിജയത്തിലേക്ക് വഴിവെട്ടി. തുടക്കം മുതൽ ടച്ചിലായ സാൾട്ടുും കൊഹ്‌ലിയും 52 പന്തിൽ 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സാൾട്ടിനെ യശ്വസി ജയ്‌സ്വാളിന്റെ കൈയിൽ എത്തിച്ച് കുമാർ കാർത്തികേയയാണ് കൂട്ടുകെട്ട് പൊളി പന്ച്ചതിൽ ത്. 6 സിക്സും 5 ഫോറും ഉൾപ്പെട്ടതാണ് സാൾട്ടിന്റെ ഇന്നിംഗ്‌സ്. തുടർന്നെത്തിയ ഇംപാക്‌ട് പ്ലെയർ ദേവ്‌ദത്ത് പടിക്കലും ( പുറത്താകാതെ 28 പന്തിൽ 40) കൊഹ്‌ലിക്കൊപ്പം ഈസിയായി ബാറ്റ് ചെയ്തതോടെ ആർ.സി.ബി 15 പന്തിൽ വിജയതീരത്തെത്തി. തകർക്കപ്പെടാത്ത രണ്ടാം വിക്കിറ്റിൽ ഇരുവരും 53 പന്തിൽ 83 റൺസ് കൂട്ടുച്ചേർത്തു. ആർ.സി.ബി ബാറ്റർമാർ നൽകിയ ക്യാച്ചുകൾ കൈവിട്ടതും രാജസ്ഥാന് തിരിച്ചടിയായി.
യശ്വസിയുടെ പോരാട്ടം
തുടക്കത്തിൽ ബാറ്റിംഗ് ദുഷ്കരമായ പിച്ച് പിന്നീട് അനുകൂലമായി വരുമെന്ന വിലയിരുത്തൽ കണക്കിലെടുത്ത് ടോസ് നേടിയ ബംഗളൂരു ക്യാപ്ടൻ രജത് പട്ടീദാർ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്ടന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ആർ.സി.ബി ബൗളർമാർ നടത്തിയത്. യശ്വസി ജയ്സ്വാളാണ് (47 പന്തിൽ 75) അർദ്ധ സെഞ്ച്വറിയുമായി രാജസ്ഥാന്റെ ടോപ് സ്കോററായത്. തുടക്കം മുതൽ ബുദ്ധിമുട്ടിയ ക്യാപ്ടൻ സഞ്ജുവിന് 19 പന്തിൽ 15 റൺസേ നേടാനായുള്ളൂ.സഞ്ജുവിനെ ക്രുനാലിന്റെ പന്തിൽ ഇറങ്ങിയടിക്കാൻ ശ്രമിച്ച സഞ്ജുവിനെ ആർ.സി.ബിയുടെ വിക്കറ്റ് കീപ്പർ ജിതേഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.റിയൻ പരാഗ് (30), ധ്രുവ് ജുറൽ (പുറത്താകാതെ 35) എന്നിവരും ഭേദപ്പെട്ട പ്രകനം പുറത്തെടുത്തു. ആർ.സി.ബി ഫീൽഡർമാരും നിരാശപ്പെടുത്തി. ധ്രുവ് ജുറൽ നൽകിയ അനായാസ ക്യാച്ച് സാക്ഷാൽ വിരാട് കൊഹ്‌ലി നിലത്തിട്ടിരുന്നു. ഈലൈഫ് മുതലാക്കിയാണ് ധ്രുവ് ജുറൽ അവസാന ഓവറുകളിൽ റൺസുയർത്തിയത്. ഭുവനേശ്വർ,യഷ് ദയാൽ,ഹാസൽവുഡ്,ക്രുനാൽ പാണ്ഡ്യ എന്നിവർ ഓ രോവിക്കറ്റ് വീതം വീഴ്‌ത്തി.
ഡൽഹിയുടെ റൺ
ഔട്ടാക്കി മുംബയ്
ന്യൂഡൽഹി: മൂന്ന് റണ്ണൗട്ടുകൾ വിധിയെഴുതിയ ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിന് കീഴടക്കി മുംബയ് ഇന്ത്യൻസ്. ഡൽഹിയുടെ സീസണിലെ ആദ്യ തോൽവിയാണിത്. മുംബയ്യുടെ രണ്ടാമത്തെ വിജയവും. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം വേദിയായ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്തമുംബയ് 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 205 റൺസ് നേടി. മറുപടിക്കിറങ്ങിയ ഡൽഹി പൊരുതിയെങ്കിലും അവസാനം ഹാട്രിക്ക് റണ്ണൗട്ടുകളെ തുടർന്ന് 19 ഓവറിൽ 193 റൺസിന് ഓൾഔട്ടായി.2022ന് ശേഷം ആദ്യമായി ഐ.പി.എല്ലിൽ കളിക്കാനിറങ്ങിയ ഡൽഹിയുടെ ഇംപാക്‌ട് പ്ലെയർ കരുൺ നായർ 40 പന്തിൽ 89 റൺസുമായി തിരിച്ചുവരവ് അതിഗംഭീരമാക്കി. സീസണിൽ ആദ്യമായിറങ്ങിയ മുംബയ്യുടെ ഇംപാക്‌ട് പ്ലെയർ സ്പിന്നർ കരൺ ശർമ്മയും 3 വിക്കറ്റുമായി തിളങ്ങി. നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയാണ് (33 പന്തിൽ 59) മുംബയ്യുടെ ടോപ് സ്കോററായത്.സൂര്യകുമാർ യദവ് (28 പന്തിൽ 40), റിക്കെൽറ്റൺ (25 പന്തിൽ 41) നമൻ ധിർ (പുറത്താകാതെ 17 പന്തിൽ 38) എന്നിവരും തിളങ്ങി. ഡൽഹിക്കായി വിപ്രജും കുൽദീപും 2 വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടിക്കിറങ്ങിയ ഡൽഹി ഓപ്പണർ ജേക്ക് ഫ്രേസർ മക്ഗുർകിനെ (0) ഗോൾഡൻ ഡക്കാക്കി തുടക്കത്തിലേ ദീപക് ചഹർ മുംബയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പകരമെത്തിയ കരുൺ നായർ അഭിഷേക് പോറലിനൊപ്പം (33)ഡൽഹിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി. ബുംറയെറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ രണ്ട് സിക്സ് ഉൾപ്പെടെ 18 റൺസാണ് കരുൺ നേടിയത്. പവർപ്ലേയിൽ അർദ്ധ സെഞ്ച്വറി തികയ്ക്കാനും കരുണിനായി. ടീം സ്കോർ 119ൽ വച്ച് പോറലിനെ പുറത്താക്കി കരണാണ് കൂട്ടുകെട്ട് തകർത്തത്. പിന്നീട് കരുൺ നായരെ സാന്റ്നർ പുറത്താക്കിയ ശേഷം ഡൽഹി പ്രതിരോധത്തിലായി. മൂന്ന് വിക്കറ്റ് ശേഷിക്കെ 23 റൺസ് വേണ്ടപ്പോൾബുംറയെറിഞ്ഞ 19-ാം ഓവറിൽ രണ്ട് , മൂന്ന് പന്തുകളിൽ അശുതോഷ് ഫോറുകൾ നേടി. എന്നാൽ തുടർന്ന് അശുതോഷും (17), കുൽദീപും (1),മോഹിതും (0) റണ്ണൗട്ടായതോടെ ഡൽഹി ഓൾഔട്ടാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |