കോട്ടയം : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടന്ന വിഷു വിപണനമേള സമാപിച്ചു. 79 വിപണനമേളയിൽ നിന്നുമായി 43.66 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. കോട്ടയത്ത് ആദ്യമായി കുടുംബശ്രീ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത തണ്ണിമത്തനും 150 ഏക്കറിൽ കൃഷി ചെയ്ത കണിവെള്ളരിയുമായിരുന്നു മേളയിലെ പ്രധാന ആകർഷണം. കുടുംബശ്രീ ബ്രാൻഡഡ് ഇനങ്ങളായ ധ്യാനപ്പൊടികൾ, കറിപ്പൊടികൾ, അച്ചാറുകൾ, പപ്പടം തുടങ്ങി 21 ഇനങ്ങളും വിവിധതരം സ്‌നാക്‌സും വിപണി കീഴടക്കി. വിവിധ കുടുംബശ്രീകൾ നടത്തിയ പായസമേളകളും ആകർഷകമാക്കി. ജില്ലയിലെ മുഴുവൻ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലും മേള നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |