കാഞ്ഞങ്ങാട്: കല്ലൂരാവി അയ്യപ്പ ഭജന മഠത്തിന്റെ ധന ശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പും കുടുംബശ്രീ എക്സിക്യൂട്ടീവ് ഓഫീസറായ എച്ച്.ദിനേശനുള്ള ആദരവും നഗരസഭ കൗൺസിലർ ഫൗസിയ ഷെറിഫ് ഉൽഘാടനം ചെയ്തു. സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് ഉദ്ഘാടനം സംസ്ഥാന കുടുംബശ്രീ എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.ദിനേശൻ നിർവഹിച്ചു.ഭജനമഠം രക്ഷാധികാരി കെ.ടി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ സംസാരിച്ചു. എൻ.വി.ബാബു സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ എൻ.വി.ചന്ദ്രൻ നന്ദിയും പറഞ്ഞു.നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ജൂപ്പിറ്റർ ലഭിച്ചത് 14816 എന്ന നമ്പറുള്ള സമ്മാന കൂപ്പണിനാണ്. രണ്ടാം സമ്മാനമായ ഇലക്ട്രിക് സ്‌കൂട്ടി 8436 എന്ന നമ്പറിനും മൂന്നാംസമ്മാനമായ ടി.വി.10683 എന്ന നമ്പറിനും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |