തിരുവനന്തപുരം:ഗവ. സംസ്‌കൃത കോളേജിൽ 27ന് നടക്കുന്ന പൂർവവിദ്യാർത്ഥി അദ്ധ്യാപകസംഗമത്തിന്റെ ഭാഗമായി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ കലാസാഹിത്യമത്സരം കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ.എസ്.അരുൺ,ട്രഷറർ സുനിൽ വെമ്പായം,ഡോ.ഷാജി മാത്യു വടക്കൻ,എൻ.സദാനന്ദൻ എന്നിവർ സംസാരിച്ചു. സംസ്ഥാനാടിസ്ഥാനത്തിൽ യുപി,ഹൈസ്‌കൂൾ,ഹയർസെക്കൻഡറി,കോളേജ് വിഭാഗങ്ങൾക്കായി നടത്തിയ സംസ്‌കൃത കവിതാരചന,കഥാരചന,ഉപന്യാസരചന,അക്ഷരശ്ലോകം,പദ്യം ചൊല്ലൽ,ഗാനാലാപനം എന്നീ മത്സരങ്ങളിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് 27 ന് നടക്കുന്ന 'പ്രത്യാഗമനം 2025' ൽ വച്ച് സമ്മാനം വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |