വാഷിംഗ്ടൺ: പോപ് ഗായിക കേറ്റി പെറി അടക്കം ആറ് വനിതകളെ വഹിച്ചുള്ള ബ്ലൂ ഒറിജിൻ കമ്പനിയുടെ ബഹിരാകാശ വിനോദ യാത്ര വിജയം. തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി 7.01 ന് വെസ്റ്റ് ടെക്സസിൽ നിന്ന് വിക്ഷേപിച്ച ബ്ലൂ ഒറിജിൻ പേടകം, ഭൗമാന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന കാർമൻ രേഖ മറികടന്ന് പതിനൊന്ന് മിനിറ്റ് കൊണ്ട് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങി. 1963ൽ വാലന്റീന തെരഷ്കോവ ബഹിരാകാശത്ത് ഒറ്റയ്ക്ക് സഞ്ചരിച്ചതിന് ശേഷം സ്ത്രീകൾ മാത്രം പങ്കെടുത്ത ആദ്യ ബഹിരാകാശ യാത്രയായിരുന്നു ഇത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ് മിഷനിലെ 11 -ാം ദൗത്യമായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |