SignIn
Kerala Kaumudi Online
Saturday, 19 September 2026 4.31 PM IST

നീയാരാ മമ്മൂട്ടിയോ, എന്റെ മുന്നിൽ നിന്ന് ഇങ്ങനെ ഇറങ്ങിപ്പോകാനെന്ന് അയാൾ ചോദിച്ചു; വെളിപ്പെടുത്തലുമായി ശ്രുതി രജനികാന്ത്

READ ENGLISH VERSION
shruthi-rajanikanth

സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ നടി വിൻസി അലോഷ്യസിന് പിന്തുണയുമായി നടി ശ്രുതി രജനികാന്ത്. വിൻസിയെ തനിക്ക് ഏറെ ഇഷ്ടമാണെന്ന് ശ്രുതി പറയുന്നു.


സിനിയിൽ കാണുന്നതുപോലെയല്ല ആ വ്യക്തിയുടെ പേഴ്സണൽ ലൈഫെന്ന് ശ്രുതി പറയുന്നു. 'ഞാൻ എല്ലാ സിനിമയും തീയേറ്ററിൽ പോയി കാണുന്നയാളായിരുന്നു. എന്നാൽ ഇപ്പോൾ സിനിമ കാണുന്നത് ചുരുങ്ങി. ചിലരുടെ പടം വന്നാൽ കാണാതായി. അതിനൊക്കെ ചില കാരണങ്ങൾ ഉണ്ട്.

ചിലത് ദൂരെ നിന്ന് കാണുമ്പോൾ ഭയങ്കര ഭംഗിയായിരിക്കും. അടുത്തുവരുമ്പോഴേ അതിന്റെ പ്രശ്നങ്ങൾ മനസിലാകുകയുള്ളൂ. അതുപോലെയാണ് വിൻസി പറഞ്ഞ കാര്യവും. എനിക്ക് രണ്ട് തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ചിലരെ അടുത്തു മനസിലാക്കി കഴിഞ്ഞാൽ പാവമാണെന്ന് മനസിലാകും. അതേസമയത്ത് ഒരുപാട് ആരാധിച്ച്, അടുത്ത് അറിഞ്ഞപ്പോൾ ദൈവമേ പരിചയപ്പെടേണ്ടായിരുന്നുവെന്നും ലൈഫിൽ ഇനി കാണേണ്ടെന്ന് തീരുമാനിച്ച ആളുകളും ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടുണ്ട്.


വിൻസി പറഞ്ഞകാര്യം വളരെ ശരിയാണ്. ഈ പ്രൊജക്ട് എന്ന് പറയുന്നത് തുരുതുരെ വരുന്ന കാര്യമല്ല. ഹൈലി കോംപിറ്റീറ്റീവ് ഫീൽഡാണ്. എന്തും എങ്ങനെയും ചെയ്യാൻ ആൾക്കാരുണ്ട്. അങ്ങനെയല്ലാതെയും വരുന്നവരുണ്ട്. ഇതൊരു വലിയ ടോപ്പിക്കാണ്. പക്ഷേ വരാത്തത് കഴിവില്ലാത്തതുകൊണ്ടാണെന്ന് വിൻസിയെപ്പോലൊരു നടിയെക്കൊണ്ട് എങ്ങനെ പറയാൻ പറ്റും. ഒരിക്കലും പറയാൻ പറ്റില്ല. നിങ്ങൾ തിരിച്ചാണ് ചിന്തിക്കേണ്ടതെന്നാണ് ഞാൻ പറയുക. വിൻസിക്കൊക്കെ പടം കിട്ടുന്നില്ലെങ്കിൽ ഇതിനകത്ത് എന്തോ പ്രശ്നമുണ്ടെന്നാണ് ചിന്തിക്കേണ്ടത്.

മിന്നുന്നതെല്ലാം പൊന്നല്ലെന്ന് പറയും. നമ്മൾ കാണുന്നതൊന്നുമല്ല റിയാലിറ്റി. അതെല്ലാവരും മനസിലാക്കുക. പലർക്കും പല രീതിയിലുള്ള മോശം അനുഭവങ്ങളും ഉണ്ടാകും. സാധാരണക്കാരനാണെങ്കിലും ഈ മേഖലയിൽ നിൽക്കുന്നയാളാണെങ്കിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും. എന്റെയടുത്ത് പേഴ്സണലി ചോദിച്ചിട്ടുണ്ട്. ഒരു സിറ്റുവേഷനിൽ, എന്നെ ഭയങ്കരമായി ഡിസ്‌റെസ്പക്ട് ചെയ്തപ്പോൾ ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോയി. എന്നെക്കാൾ വലിയ പൊസിഷനിൽ നിൽക്കുന്നൊരാൾ എന്നോട് ചോദിച്ചൊരു ചോദ്യമുണ്ട്. നീയാരാ മമ്മൂട്ടിയോ എന്റെ മുന്നിൽ നിന്ന് ഇങ്ങനെ ഇറങ്ങിപ്പോകാനെന്നാണ് ചോദിച്ചത്. ഒരു കാര്യം മനസിലാക്കുക, മമ്മൂട്ടിയേയും മോഹൻലാലിനെയും ഞാൻ ഏറെ ബഹുമാനിക്കുന്നു. പക്ഷേ അത്രയും വലിയ സൂപ്പർസ്റ്റാർ ആകണമെന്നില്ല, നിങ്ങളെ ഡിസ്‌റെസ്പക്ട് ചെയ്താൽ അവിടെ തിരിച്ചുപറയാനും ഇറങ്ങിപ്പോകാനുമുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്.

വിൻസി പറഞ്ഞതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. ഞാനും ഇത് അനുഭവിച്ചിട്ടുണ്ട്. ആൽക്കഹോൾ ഉപയോഗിച്ച് മോശമായി പെരുമാറുമ്പോൾ മറ്റുള്ളവരുടെ അവസ്ഥയോർത്ത് ഒന്നും പറയാതെ അവിടെ നിൽക്കേണ്ടി വന്നിട്ടുണ്ട്. ഇതുകാരണം ഷൂട്ടിംഗ് മുടങ്ങുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വിൻസി പറഞ്ഞതിനെ ഞാൻ പിന്തുണയ്ക്കുന്നു.'- നടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHRUTHI RAJANIKANTH, MOVIENEWS, MALAYALAM MOVIE, VINCY ALOSHIOUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY