കാസർകോട്:നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്ക് എതിരെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെയും ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പ്രതിഷേധ മാർച്ചും കാസർകോട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ധർണ്ണയും നടത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്‌ഘാടനം ചെയ്തു .ഡി.സി.സി വൈസ് പ്രസിഡന്റ് സാജിദ് മവ്വൽ അദ്ധ്യക്ഷത വഹിച്ചു .കെ.പി.സി.സി മെമ്പർ പി.എ അഷ്‌റഫലി ,ഡി.സി.സി ഭാരവാഹികളായ എം. സി പ്രഭാകരൻ ,അഡ്വ പി. വി സുരേഷ് നേതാക്കളായ അഡ്വ.എ.ഗോവിന്ദൻ നായർ ,എം.രാജീവൻ നമ്പ്യാർ ,കെ.ഖാലിദ്, ജവാദ് പുത്തൂർ ,എ.വാസുദേവൻ,അർജുനൻ തായലങ്ങാടി ,ജി.നാരായണൻ ,എ.വേലായുധൻ ,ശ്യാമപ്രസാദ് മാന്യ ,അബ്ദുൽ റസാഖ് ചെർക്കള ,സി അശോക് കുമാർ ,ബി.എ.ഇസ്മയിൽ ,എ.ശാഹുൽ ഹമീദ്, ഖാൻ പൈക്ക, ഹരീന്ദ്രൻ എറക്കോട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |