തൃശൂർ: ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ന് അരണാട്ടുകര ലൂംഗ്സ് ക്രിക്കറ്റ് അക്കാഡമിയിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കും. രാവിലെ 7.30 മുതലാണ് മത്സരം. ജഴ്‌സി പ്രകാശനം പ്രസ് ക്ലബ് ഹാളിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി.ബാബു അദ്ധ്യക്ഷനായി. അസി. കമ്മീഷണർ എക്‌സൈസ് പി.കെ.സതീഷ്, എസ്.ബി.ഐ തൃശൂർ റീജ്യണൽ മാനേജർ എ.ആർ. അനന്തനാരായണൻ, കോർപറേഷൻ കൗൺസിലർ ശ്രീലാൽ ശ്രീധർ, കെ.എം.പി ബിൾഡേഴ്‌സ് ഗ്രൂപ്പ് ഉടമ കെ.എം.പരമേശ്വരൻ എന്നിവർ പങ്കെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ സ്വാഗതവും സ്‌പോർട്സ് കൺവീനർ ബി.സതീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |