തിരുവനന്തപുരം: ചെലവ് കുറയ്ക്കാൻ നേതാക്കളുടെ യാത്ര പരമാവധി ട്രെയിനിലാക്കി സി.പി.ഐ. സംസ്ഥാന കൗൺസിൽ ഓഫീസ് അടക്കം പണിതതിലുണ്ടായ സാമ്പത്തിക ബാദ്ധ്യതയാണ് ചെലവ് ചുരുക്കൽ തീരുമാനത്തിനു പിന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പ് വരും മുൻപ് പരമാവധി ബാദ്ധ്യത തീർക്കുകയാണ് ലക്ഷ്യം
സംസ്ഥാന കൗൺസിൽ ഓഫീസിൽ മൂന്ന് വാഹനങ്ങളുണ്ട്. ഇവയുടെ ഉപയോഗം കുറച്ചതോടെ മൂന്നു മാസത്തിനിടെ നാല് ലക്ഷം രൂപയാണ് ലാഭിച്ചത്. എം.എൻ സ്മാരകം നവീകരണത്തിന് പത്തു കോടിയും കൊട്ടാരക്കരയിലെ ചന്ദ്രപ്പൻ സ്‌മാരകത്തിന് 14 കോടിയും ചെലവ് വന്നു. സംസ്ഥാന കൗൺസിൽ ഓഫീസിൽ പണിത പത്ത് മുറികളിൽ ഒരെണ്ണം പന്ന്യൻ രവീന്ദ്രനും മറ്റൊരെണ്ണം ഓഫീസ് സെക്രട്ടറിക്കും നൽകി. ശേഷിക്കുന്ന എട്ട് മുറികൾ ഉപയോഗിക്കുന്ന നേതാക്കൾ ചെറിയ വാടക നൽകണം. ദേശീയ എക്സിക്യുട്ടീവ് അംഗം പ്രകാശ് ബാബുവിന് വാഹനം നിഷേധിച്ചതായും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |