മേലുകാവ് : കനത്ത മഴയിൽ കാഞ്ഞിരംകവല - നീലൂർ റോഡിൽ എള്ളുംപുറം പള്ളിയ്ക്ക് സമീപം മണ്ണിടിച്ചിൽ. വെള്ളിയാഴ്ച രാത്രിയാണ് മണ്ണിടിഞ്ഞത്. ഇതോടൊപ്പം ഉരുണ്ടെത്തിയ കല്ല് വീണ് റോഡ് തകർന്നു. മാന്തോട്ടത്തിൽ ബോബിയുടെ പുരയിടത്തിലെ മണ്ണാണ് ഇടിഞ്ഞ് വീണത്. കളപ്പുരയ്ക്കൽ ബേക്കറിന്റെ പുരയിടത്തിലും നാശനഷ്ടം സംഭവിച്ചു. ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ കടന്നുപോകാൻ സാധിക്കുന്നത്. കല്ലുപൊട്ടിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോനൂക്കുന്നേൽ, മെമ്പർ പ്രസന്ന സോമൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |