ന്യൂഡൽഹി: മകൾ ഹർഷിതയുടെ ആർഭാട വിവാഹനിശ്ചയ ചടങ്ങിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഭാര്യ സുനിതയും പുഷ്‌പ 2 ഗാനത്തിനൊപ്പം ചുവടുവച്ചത് വൈറലായി. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയായ കപൂർത്തല ഹൗസിൽ ആർഭാടചടങ്ങ് നടത്തിയത് രാഷ്ട്രീയ വിവാദവുമായി. വെള്ളിയാഴ്ചയാണ് ഹർഷിതയും ഡൽഹി ഐ.ഐ.ടിയിലെ ക്ലാസ്‌മേറ്റായിരുന്ന സാംഭവ് ജെയിനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കപൂർത്തല ഹൗസ് ശ്രേഷ്ഠ വിവാഹങ്ങളുടെ വേദിയായി മാറിയെന്ന് ബി.ജെ.പി വിമർശിച്ചു. സത്യങ്ങൾ പുറത്തുവരികയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത പ്രതികരിച്ചു. ഡൽഹി മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് നല്ല സൂചനയാണെന്നും പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നൃത്തവും വൈറലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |