മുഹമ്മ: വിദേശജോലി വാഗ്ദാനം ചെയ്ത് നാലരലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കാട്ടൂർ വെള്ളപ്പനാട്ട് മാക്സ് മില്ലൻ കോൽബേയെയാണ് (37) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സംഭവം. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം നസ്രത്ത് ഏജൻസീസ് എന്ന സ്ഥാപനം തുടങ്ങുകയും ഫിൻലന്റിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. വ്യാജരേഖകളും മറ്റും നൽകി പലരിൽ നിന്ന് ഇയാൾ പണം വാങ്ങിയിട്ടുണ്ടെങ്കിലും കൊല്ലം സ്വദേശി വിജയൻ മാത്രമാണ് പരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു. വിജയനിൽ നിന്ന് പല തവണകളായി ആകെ 4.55 ലക്ഷം രൂപ വാങ്ങിയ ഇയാൾ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. ഇന്നലെ പ്രീതികുളങ്ങരയിലെ വാടക വീട്ടിലെത്തിയതായി വിവരം ലഭിക്കുകയും എസ്.ഐ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്യുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |