നോയ്ഡ: ഭാര്യയുടെ മാനസികപീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. മോഹിത് യാദവ് (33) എന്ന എൻജിനിയറാണ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യാവീട്ടുകാരും ഉപദ്രവിക്കുന്നതായി പറയുന്ന വീഡിയോ മോഹിത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷന്മാർക്ക് നിയമപരമായ സംരക്ഷണം ലഭിക്കാത്തതാണ് തന്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. ജീവിച്ചിരിക്കുമ്പോൾ നീതി കിട്ടിയില്ല. മരിച്ചതിന് ശേഷവും നീതി കിട്ടിയില്ലെങ്കിൽ തന്റെ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കിക്കളയണമെന്നും മോഹിത് വീഡിയോയിൽ പറയുന്നു. നോയ്ഡ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലിൽവച്ചാണ് മോഹിത് ജീവനൊടുക്കിയത്. ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |