കൊച്ചി: വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി നടി മാല പാർവതി. ദുരനുഭങ്ങൾ നേരിട്ടാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയതെന്നും അതിനുശേഷം വേണം ഇന്റണേൽ കമ്മിറ്റിയെ അടക്കം സമീപിക്കാനെന്നുമാണ് ഉദ്ദേശിച്ചതെന്നും മാല പാർവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. നടി വിൻസി അലോഷ്യസ് നടൻ ഷെെൻ ടോം ചക്കോക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് യൂട്യൂബ് ചാനലിന് നൽകിയ മാല പാർവതിയുടെ മറുപടിയാണ് വിവാദമായത്.
'ദുരനുഭവങ്ങൾ നേരിട്ടാൽ നടിമാർ ഉടന പ്രതികരിക്കണം എന്നാണ് ഉദ്ദേശിച്ചത്. സെറ്റിൽ നേരിട്ട അപമാനം വിൻസി മനസിൽ കൊണ്ട് നടക്കാതെ അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നു. പെൺകുട്ടികൾ ഇത്തരം കാര്യങ്ങളിൽ എന്തിനാണ് പേടിക്കുന്നത്? താൻ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് തനിക്കെതിരെ പറയുന്നത്. സ്വപ്നത്തിൽ പോലും താൻ ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്.
പൊതുമാദ്ധ്യത്തിൽ ഞാൻ അപമാനം നേരിട്ടെന്നാണ് വിൻസി പറഞ്ഞത്. അന്ന് ആ സംഭവം നടന്നപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നു. സെറ്റിൽ ഉണ്ടായിരുന്നവർ ഉറപ്പായും വിൻസിയെ പിന്തുണച്ചേനെ. ഞാൻ എന്തിനാണ് സ്ത്രീകൾക്ക് എതിരെ നിൽക്കുന്നത്',- മാല പാർവതി വ്യക്തമാക്കി.
സിനിമാമേഖലയിൽ പുരുഷന്മാരിൽ നിന്നുണ്ടാകുന്ന മോശം അനുഭവങ്ങളെ തന്റേടത്തോടെ പ്രതിരോധിച്ച് അവഗണിക്കണമെന്ന നടി മാല പാർവതിയുടെ അഭിപ്രായ പ്രകടനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് പലരും രംഗത്തെത്തിയതോടെയാണ് വിഷയം ചൂടുപിടിച്ച ചർച്ചയ്ക്ക് ഇടയാക്കിയത്. സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന നടി വിൻസിയുടെ പരാതി വിവാദമാവുകയും അതുമായി ബന്ധമുള്ള നടൻ ഷൈൻ ടോം ചാക്കോ ശനിയാഴ്ച ലഹരിക്കേസിൽ അറസ്റ്റിലാവുകയുംചെയ്ത പശ്ചാത്തലത്തിലാണ് മൂന്നു ദിവസം പഴക്കമുള്ള യൂട്യൂബ് അഭിമുഖ വീഡിയോ ചർച്ചയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |