കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും കുഞ്ഞിനെയും കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായി. പോക്‌സോ കേസ് അതിജീവിതയായ പതിനേഴുകാരിയേയും മൂന്നുവയസുള്ള കുഞ്ഞിനെയുമാണ് കാണാതായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം പെൺകുട്ടിയേയും കുഞ്ഞിനെയും വെള്ളിമാടുകുന്നിൽ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. സിഡബ്ല്യുസിയുടെ നിർദേശപ്രകാരം ഇന്നലെ ഉച്ചയോടെ വനിതാ ശിശുസംരക്ഷണ കേന്ദ്രമായ "സഖി"യിൽ എത്തിച്ചു. ഇവിടെനിന്ന് പെൺകുട്ടി കുഞ്ഞുമായി സ്വമേധയാ പുറത്തേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |