പയ്യാവൂർ: കണ്ണൂരിൽ നിന്ന് തളിപ്പറമ്പ്-പയ്യാവൂർ-കുന്നത്തൂർപാടി വഴി കാഞ്ഞിരക്കൊല്ലിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിർത്തലാക്കാനുള്ള തിരുമാനം പുന:പരിശോധിക്കണമെന്ന് പ്രദേശവാസികൾ. കിഴക്കൻ മലയോരത്തെ അവികസിത കുടിയേറ്റ ഗ്രാമമായ കാഞ്ഞിരക്കൊല്ലിയിലേക്കുള്ള ഏക ബസ് സർവീസാണിത്. ജില്ലയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന രണ്ടാമത്തെ ബസ് സർവീസാണിത്. രാവിലെ 7 ന് കാഞ്ഞിരക്കൊല്ലിയിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്നതും വൈകുന്നേരം 7.30 ന് കാഞ്ഞിരക്കൊല്ലിയിൽ തിരിച്ചെത്തുന്നതുമായ ബസ് തൊഴിലാളികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമടക്കമുള്ള യാത്രക്കാർക്ക് അത്യാവശ്യമാണ്.ഈ സാഹചര്യം പരിഗണിച്ച് ഇവിടേക്കുള്ള ഏക ബസ് മുടങ്ങാതെ സർവീസ് തുടരാനുള്ള ഉറച്ച തീരുമാനമുണ്ടാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടു ന്നത്. സർവീസ് നിർത്തലാക്കിയാൽ കെ.എസ്.ആർ.ടി.സിയുടെ കണ്ണൂർ ഡിപ്പോയിലേക്ക് മാർച്ചും ധർണയും സത്യഗ്രഹവുമടക്കമുള്ള സമരങ്ങൾ ആരംഭിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |