തലശ്ശേരി:പ്രഗത്ഭ ശില്പി ശ്രീജിത്ത് ശ്രീനിവാസൻ വിവിധ മാദ്ധ്യമങ്ങളിൽ ഒരുക്കിയ ശില്പങ്ങളുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനം രാജ്യത്തെ ആദ്യ ജനകീയ ചിത്രശാലയായ കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ വിഖ്യാത ശിൽപ്പി വത്സൻ കൂർമ്മ കൊല്ലേരി ഉദ്ഘാടനം ചെയ്തു.ശ്രീജിത്ത് ശ്രീനിവാസൻ 1990 മുതൽ 2011 വരെ ചെയ്ത ശില്പങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 12 രചനകളും 10 ക്യാൻവാസുകളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും കേരളത്തിലെ വിവിധ ഗാലറികളിലും പ്രദർശനങ്ങൾ നേരത്തേ നടത്തിയിട്ടുണ്ട്.
കതിരൂരിലെ ഷോ 2025 ഏപ്രിൽ 26 വരെ തുടരും. ഗാലറി സമയം രാവിലെ 10മുതൽ വൈകന്നേരം 6മണി വരെയാണ്. പ്രവേശനം സൗജന്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനിൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |