മലപ്പുറം: ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ അഖിലേന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ ) എൺപതാം സ്ഥാപകദിനം രാജ്യവ്യാപകമായി ആഘോഷിച്ചു.
ആഘോഷത്തോടനുബന്ധിച്ച് മലപ്പുറത്ത് ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന
യോഗം സംസ്ഥാന അസി.സെക്രട്ടറി സജീദ് മുഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി ചെയർമാൻ സി.ആർ. ശ്രീലസിത് അദ്ധ്യക്ഷനായിരുന്നു. ബി.കെ. പ്രദീപ്, ജില്ലാ സെക്രട്ടറി കെ.പി.എം. ഹനീഫ, വി.വി. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മുൻ സംസ്ഥാന അസി.സെക്രട്ടറി എ.അഹമ്മദ് പതാക ഉയർത്തിയതോടെയാണ് ജില്ലയിലെ പ്രോഗ്രാമുകൾക്ക് തുടക്കമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |