തിരുവനന്തപുരം: അഞ്ചു പൈസ കൈയിലില്ലാത്തപ്പോൾ 100 കോടി ചെലവഴിച്ച് സർക്കാർ വാർഷികത്തിന്റെ പേരിൽ മാമാങ്കം നടത്തുന്നത് ജനങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസപാത്രമാവരുത്. 15 കോടി മുടക്കിയാണ് ജില്ലകളിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോർഡുകൾ സ്ഥാപിക്കുന്നത്.
സെക്രട്ടേറിയറ്റിനു മുന്നിൽ ആശമാരുടെയും സി.പി.ഒ ഉദ്യോഗാർത്ഥികളുടെയും കണ്ണീർ വീണു കിടക്കുകയാണ്. കോടികൾ ചെലവഴിക്കില്ലെന്ന് പ്രഖ്യാപിക്കാനും ആ പണം ആശമാർക്ക് ഓണറേറിയം നൽകാൻ നീക്കിവയ്ക്കുമെന്ന് പറയാനും മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ.
തൃണമൂൽ കോൺഗ്രസിന്റെ യു.ഡി.എഫ് പ്രവേശനം ചർച്ച ചെയ്തിട്ടില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പി.വി.അൻവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ യു.ഡി.എഫ് സ്വീകരിച്ചിട്ടുമുണ്ട്. താനും രമേശ് ചെന്നിത്തലയും അടുത്ത ദിവസം അൻവറുമായി സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |