ന്യൂഡൽഹി: ഇന്ത്യൻ ഭൂപടം തെറ്റിച്ച ചൈനീസ് ചാറ്റ് ആപ്പ് 'അബ്ലോ' പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. കേന്ദ്ര ഐ.ടി മന്ത്രാലയവും സർവേ ഒഫ് ഇന്ത്യയും നിർദ്ദേശം നൽകിയതിനെ തുടർന്നാണിത്. ഗൂഗിൾ പ്ലേയിൽ 10,000ത്തിലധികം ഡൗൺലോഡുകളുള്ള ചൈന ആസ്ഥാനമായുള്ള വീഡിയോ ചാറ്റ് പ്ലാറ്റ്‌ഫോം,ജമ്മു കാശ്മീർ,ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെ തെറ്റായി ചിത്രീകരിക്കുകയും ലക്ഷദ്വീപ് ദ്വീപിനെ ഒഴിവാക്കിയെന്നും സർക്കാരിന്റെ നോട്ടീസിൽ പറയുന്നു.
ഭൂപടം തെറ്റിച്ചത് ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുന്ന നടപടിയും ആറ് മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാർഹമായ കുറ്റവുമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ആപ്പ് ഇപ്പോൾ ലഭ്യമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |