കൊച്ചി: മാസ്റ്റേഴ്‌സ് അത്‌ലറ്റുകളുടെ സംഘടനയായ എം.എ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓപ്പൺ നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റിന് 26ന് ട്രാക്കുണരും. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മീറ്റിൽ 500ലധികം കായികതാരങ്ങൾ മാറ്റുരയ്ക്കും. ആരോഗ്യമാണ് ലഹരിയെന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന അത്‌ലറ്റിക്ക് മീറ്റ് 26ന് രാവിലെ 10ന് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. വിനോദ് പത്മാഭൻ അദ്ധ്യക്ഷത വഹിക്കും. 100,200 മീറ്റർ ഓട്ടമത്സരം മുതലുള്ള എല്ലാ ഇനങ്ങളും ഉണ്ടായിരിക്കും. 800 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. വാർത്താസമ്മേളത്തിൽ മാക് പ്രതിനിധികളായ ജോസ് മാവേലി, അശോക് വി.ടി., വർഗീസ് പി.എ., ജൂലിയസ്, സജിമോൻ പി.എൽ. തുടങ്ങിയർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |