ഓമല്ലൂർ : കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നടന്ന ബാലസഭ മൈൻഡ് ബ്ലോവേഴ്‌സ് ലിയോറ ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ കെ.എൻ.അമ്പിളി അദ്ധ്യക്ഷതവഹിച്ചു. കാർഷിക മേഖല, ശാസ്ത്ര മേഖല, സാംസ്‌കാരിക മേഖല, ഉപജീവന മേഖല, ഗണിത മേഖല എന്നീ വിഷയങ്ങളിലെ നൂതന ആശയങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞ് കണ്ടെത്തുകയും ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. പങ്കെടുത്ത കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.ഡി.എസ് ഉപസമിതി അംഗം ശോഭന മണിരാജു , സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ പി.എസ്.മണിയമ്മ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |