കുന്നന്താനം : സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നടത്തുന്ന സത്യഗ്രഹത്തിന്റെ മൂന്നാം വാർഷികം എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രമോദ് പുഴങ്കരഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു.
ജോസഫ് എം.പുതുശ്ശേരി, റെവ.വി.എം.മാത്യു, സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ, രക്ഷാധികാരി കെ.ശൈവപ്രസാദ്, കുഞ്ഞുകോശി പോൾ, വി. ജെ.ലാലി, മിനി കെ.ഫിലിപ്പ്, സലിം പി.മാത്യു, അരുൺ ബാബു, സൈന തോമസ്, റോസിലിൻ ഫിലിപ്പ്, എസ്.രാധാമണി, ഷിബു എഴേപുഞ്ചയിൽ, എ.ജി.അജയകുമാർ, എ.ടി.വർഗീസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |