ആറന്മള : ഓട്ടോറിക്ഷയുടെ ഹോൺ മുഴക്കിയെന്നാരോപിച്ച് അച്ഛനെയും മകനേയും തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച അഞ്ചുപേരെ ആറന്മുള പൊലീസ് അറസ്റ്റുചെയ്തു. ആറന്മുള ഇടശ്ശേരിമല സ്വദേശികളായ അഖിൽ (32), മേലെ വലക്കടവിൽ വീട്ടിൽ നിഖിൽ ശശി (പൈങ്കിളി - 33), പാപ്പാട്ട് തറയിൽ വീട്ടിൽ മനോജ് (53), പാപ്പാട്ട് തറയിൽ വീട്ടിൽ പ്രസാദ് (59), അഭിലയം വീട്ടിൽ അഭിഷേക് (29) എന്നിവരാണ് അറസ്റ്റിലായത്.
ആറന്മുള ഇടശ്ശേരിമല പാപ്പാട്ടുതറയിൽ വീട്ടിൽ അനൂപ്, മകൻ അതുൽ അനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച അനൂപിനെ വെന്റിലേറ്ററിലേക്ക് മാറ്റി. 19ന് രാത്രി 11.30ന് കുളമാപ്പുഴിയിലാണ് സംഭവം. വടിയും കമ്പിവടിയും കൊണ്ട് ആക്രമിച്ചതായുള്ള അതുലിന്റെ മൊഴിയനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |