ബംഗളൂരു : ജാവലിൻ ത്രോയിലെ ഇന്ത്യൻ ഇതിഹാസതാരം നീരജ് ചോപ്രയുടെ പേരിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജാവലിൻ ത്രോ മീറ്റ് അടുത്തമാസം 24ന് ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കും. നീരജ് ചോപ്ര ക്ളാസിക് മീറ്റ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ ലോകമെമ്പാടുനിന്നുമുള്ള ജാവലിൻ താരങ്ങൾ മത്സരിക്കും. പഞ്ച്കുളയിൽ നടത്താൻ നിശ്ചയിച്ചിരുന്ന മീറ്റിന്റെ വേദി ബംഗളൂരുവിലേക്ക് മാറ്റിയത് ഫ്ളഡ്ലിറ്റ് സൗകര്യം കണക്കിലെടുത്താണ്. എല്ലാവർഷവും തന്റെ പേരിലുള്ള മീറ്റ് നടത്തുമെന്നും അടുത്ത വർഷം മുതൽ കൂടുതൽ കായിക ഇനങ്ങൾ ഉൾപ്പെടുത്തുമെന്നും നീരജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |