പത്തനംതിട്ട : പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായിട്ടുളള മണിയാർ ബാരേജിന്റെ സ്പിൽവേ ഷട്ടറുകൾ അറ്റകുറ്റപണികൾക്കായി ഇന്ന് രാവിലെ ആറു മുതൽ പ്രവൃത്തി തീരുന്നതുവരെ പൂർണമായും തുറക്കുമെന്ന് കോഴഞ്ചേരി പി.ഐ.പി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കക്കാട്ടാറിൽ 50 സെ.മീ വരെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുളളതിനാൽ പമ്പ, കക്കാട്ടാർ തീരത്തുള്ളവരും മണിയാർ, വടശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറൻമുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |