റാന്നി : വലിയ പതാൽ പട്ടികവർഗ ഉന്നതയുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് പദ്ധതി തയ്യാറാക്കുന്നതിന് ഉപഭോക്താക്കളുടെ ഊരുകൂട്ടം ചേർന്നു. ഒരുകോടി രൂപയാണ് കോളനിയുടെ വികസനത്തിനായി അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി വഴി വകയിരുത്തിയിരിക്കുന്നത്. വീടുകളുടെ അറ്റകുറ്റപ്പണികൾ, വീടുകൾക്ക് സംരക്ഷണഭിത്തി, റോഡ് നിർമ്മാണം, വൈദ്യുതീകരണം തുടങ്ങിയ പൊതു ആവശ്യങ്ങൾക്കാണ് ഫണ്ട് വിനിയോഗിക്കുക. ജില്ലാ നിർമ്മാണ കേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. യോഗം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അദ്ധ്യക്ഷയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |