കൊല്ലം: കാശ്മീരിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയിൽ യുവമോർച്ച പ്രവർത്തകർ പാകിസ്ഥാൻ ദേശീയ പതാക കത്തിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവഹികളായ അഭിജിത്, വിഷ്ണു, ജില്ലാ കമ്മിറ്റി അംഗം അഭിരാം സാകേതം യുവമോർച്ച മണ്ഡലം പ്രസിഡന്റുമാരായ ബിനോയ് മാത്യൂസ്, സുധിൻ, സച്ചിൻ, യുവമോർച്ച നേതാക്കളായ ചിന്നു, എം.എസ്. ആദിത്യൻ, അനൂപ്, ജീവൻ, അനന്ദു, മണി, ബി.ജെ.പി നേതാക്കളായ ഗോപകുമാർ, മനു വിപിൻ, രതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |