ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ റെക്കാർഡ് നേട്ടം കൈവരിച്ച ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് വിരാട് കൊഹ്‌ലി. ഗില്ലിന്റെ അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഗിൽ ആദ്യ ഇന്നിംഗ്സിൽ 269 റൺസും രണ്ടാം ഇന്നിംഗ്സിൽ 161 റൺസും നേടി. ഈ പ്രകടനത്തിന്റെ മികവിൽ ഇംഗ്ലണ്ടിന് 608 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടു വച്ചത്.
ഇതോടെ ഒരു ടെസ്റ്റിൽ 400 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി ഗിൽ മാറി. രണ്ട് ഇന്നിംഗ്സുകളിലുമായി 430 റൺസാണ് ഗിൽ അടിച്ചെടുത്തത്. ഗ്രഹാം ഗൂച്ചിന്റെ 456 റൺസ് എന്ന റെക്കാർഡിന് തൊട്ടടുത്തെത്തി. 148 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയും 150 റൺസും നേടുന്ന ആദ്യ ബാറ്റ്സ്മാനായി ഗിൽ മാറി.
2014-15 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ വിരാട് കൊഹ്‌ലിയുടെ 449 റൺസ് എന്ന റെക്കാർഡാണ് ഗിൽ മറികടന്നത്. മികച്ച പ്രകടനം കാഴ്ചവച്ച ഗില്ലിനെ സ്റ്റാർ ബോയ് എന്നും കൊഹ്‌ലി വിശേഷിപ്പിച്ചു.'നന്നായി കളിച്ചു, സ്റ്റാർ ബോയ് ചരിത്രം തിരുത്തിയെഴുതുകയാണ്. ഇവിടെ നിന്ന് മുന്നോട്ടു പോകുക. ഇതെല്ലാം നീ അർഹിക്കുന്നതാണ്' ഗില്ലിനെ പ്രശംസിച്ചുകൊണ്ട് കൊഹ്‌ലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇതാദ്യമല്ല ഗില്ലിനെ കൊഹ്‌ലി പ്രശംസിക്കുന്നത്. 2023 ഐപിഎല്ലിൽ സെഞ്ച്വറി നേടിയപ്പോഴും ഗില്ലിനെ അദ്ദേഹം അഭിനന്ദിച്ചിരുന്നു. "മുന്നോട്ട് പോകൂ, അടുത്ത തലമുറയെ നയിക്കൂ" എന്നായിരുന്നു കുറിച്ചത്. എഡ്ജ്ബാസ്റ്റണിൽ മുമ്പ് നടന്ന എട്ട് മത്സരങ്ങളിൽ ഏഴിലും ഇന്ത്യക്ക് വിജയിക്കാനായില്ല. ഒരു മത്സരം സമനിലയിലാണ് അവസാനിച്ചത്. അതിനാൽ നിലവിലെ ടെസ്റ്റ് ഇന്ത്യൻ ടീമിന് നിർണായകമാണ്.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്ന കൊഹ്‌ലി ഏകദിന ഫോർമാറ്റിൽ മാത്രമാണ് സജീവമായിരിക്കുന്നത്. ഒക്ടോബറിൽ ഇന്ത്യയ്ക്കുവേണ്ടി കളിക്കാനാണ് താരത്തിന്റെ ആഗ്രഹം.
Virat Kohli's Instagram story for Shubman Gill ❤️🥺 pic.twitter.com/adS1P5dMoU
— Johns. (@CricCrazyJohns) July 5, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |