കോട്ടയം : എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ തൊഴിൽമേള നടക്കും. മൂന്ന് കമ്പനികളിലായി ആയിരത്തിലധികം ഒഴിവുകളാണുള്ളത്. പങ്കെടുക്കുവാൻ താത്പര്യമുള്ള 18നും 45 പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10 ന് കളക്ടറേറ്റ് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സെന്ററിൽ എത്തിച്ചേരണം. മുൻപ് രജിസ്റ്റർ ചെയ്യാത്തവർക്ക് 250 രൂപ ഫീസ് അടച്ച് സ്‌പോട്ട് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് employabiltiycetnrekottayam എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കണം. ഫോൺ : 04812563451.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |