കൊച്ചി: കപ്പലിൽ വച്ച് നാലുവയസുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇരുപതുകാരൻ അറസ്റ്റിൽ. കടമത്ത് ദ്വീപ് സ്വദേശി സമീർ ഖാനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട് കൊച്ചിയിലേക്കെത്തിയ കപ്പലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാവിനോടൊപ്പമാണ് കുട്ടി യാത്ര ചെയ്തിരുന്നത്. ഇന്നലെ രാത്രി മാതാവ് ഉറങ്ങിയ സമയം നോക്കി പ്രതി കുട്ടിയുടെ അരികിൽ എത്തുകയായിരുന്നു.
കപ്പലിന്റെ ഒരു ഭാഗത്തേക്ക് പോയാൽ മീനുകളെ കാണാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് സമീർ ഖാൻ കുട്ടിയെ കൊണ്ടുപോയത്. തുടർന്ന് ശുചിമുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ കുട്ടി വിവരം മാതാവിനോട് പറയുകയും കപ്പൽ അധികൃതർ അറിയുകയുമായിരുന്നു. ഉടൻ തന്നെ കപ്പൽ അധികൃതർ ഫോർട്ട് കൊച്ചി പൊലീസിനെ അറിയിക്കുകയും പ്രതിയെ തടഞ്ഞുവയ്ക്കുകയും ചെയ്തു. കപ്പൽ കൊച്ചിയിലെത്തിയതോടെ സമീർ ഖാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |