കാഞ്ഞങ്ങാട്:യോഗക്ഷമ സഭ ഉപസഭ വാർഷിക സമ്മേളനവും, കുടുംബ സംഗമവും കാഞ്ഞങ്ങാട് സൗത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ സാമൂഹ്യ പ്രവർത്തക ബിന്ദു മരങ്ങാട് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ബി. ഭട്ട് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പത്മനാഭൻ മധുരമ്പാടി തായർ, പി.ഉണ്ണികൃഷ്ണൻ, സതീഷ് ആനന്ദാശ്രമം, പി.ഗോവിന്ദൻ , ശ്രുതി സുകേഷ് എന്നിവരെ ആദരിച്ചു. ഉത്തര മേഖലാ പ്രസിഡന്റ് കല്പമംഗലം നാരായണൻ നമ്പുതിരി, ജില്ലാ സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം തുയ്യം ശ്രീധരൻ ഭട്ടതിരി, പി.ഗീത, ഗൗരി എം.എസ്. എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.എൻ.ശ്യാമള സ്വാഗതവും ട്രഷറർ ശ്രീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ഗോവിന്ദൻ മാങ്കുളം പ്രസിഡന്റ്, ഗോവിന്ദൻ പുതുമന സെക്രട്ടറി, ശങ്കരൻ കാഞ്ഞിരപ്പളളി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |