തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌കൂൾ പാചകത്തൊഴിലാളി യൂണിയ (എ.ഐ.ടി.യു.സി)ന്റെ നേതൃത്വത്തിൽ 22ന് സെക്രട്ടേറിയറ്റിനു മുമ്പിൽ ആരംഭിച്ച അതിജീവന സമരം മൂന്നാം ദിവസം പിന്നിട്ടു. എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി അമ്പിളി വിജയൻ അദ്ധ്യക്ഷയായി.
യൂണിയൻ ആലപ്പുഴ ജില്ലാസെക്രട്ടറി ബി.നസീർ,സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.മോഹനൻ,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇന്ദുശേഖരൻ നായർ,ആലപ്പുഴ ജില്ലാപ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അജിത അപ്പുക്കുട്ടൻ,രാജൻ കടക്കരപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |