മൂവാറ്റുപുഴ: സ്വാമി വിവേകാനന്ദ അണ്ടർ-20 ദേശീയ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിലേക്ക് നിർമല കോളേജ് വിദ്യാർത്ഥി ആദിൽ പി. അഷറഫ് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ മത്സരത്തിൽ ആദിൽ വൈസ് ക്യാപ്റ്റനായി കേരള ടീമിനെ നയിക്കും. കോളേജിലെ ഒന്നാം വർഷ മലയാളം വിദ്യാർത്ഥിയാണ്. സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലയുടെ ക്യാപ്റ്റനായിരുന്നു ആദിൽ. ഛത്തീസ്ഗഡിലെ നാരായൺപൂരിൽ 29ന് നടക്കുന്ന മത്സരത്തിലാണ് ആദിലിന് ബൂട്ടണിയാൻ അവസരം ലഭിച്ചത്. വരാനിരിക്കുന്ന ദേശീയ മത്സരത്തിൽ മധ്യനിരയിലെ താരമായിട്ടായിരിക്കും ആദിൽ കളിക്കുക. സ്‌പോർട്സ് കൗൺസിൽ കോച്ച് റഫീഖ് പി.ജെയുടെ കീഴിലാണ് പത്താം ക്ലാസ് മുതൽ പരിശീലനം നടത്തിയത്. ആദ്യ മത്സരത്തിൽ കേരളം ബീഹാറിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |