ചങ്ങനാശേരി : ചങ്ങനാശേരി സർഗക്ഷേത്രയിൽ കുട്ടികൾക്കായി അവധിക്കാല പരിശീലനകളരി ആരംഭിച്ചു. കുട്ടികളിൽ നിന്ന് തിരഞ്ഞെടുത്ത മാസ്റ്റർ സെബാസ്റ്റ്യൻ കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്‌സ് പ്രായിക്കളം അദ്ധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കുമായുള്ള സെമിനാർ സിജോ പി.ജേക്കബ് നയിച്ചു. സർഗക്ഷേത്ര സെക്രട്ടറി വർഗീസ് ആന്റണി ആശംസ പറഞ്ഞു. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസ്. പ്രസംഗ പരിശീലനം, അബാക്കസ്, ഹാൻഡ് റൈറ്റിംഗ്, ഫോണിക്‌സ്, ജർമ്മൻ ഫോർ കിഡ്‌സ്, സ്‌പോക്കൺ ഇംഗ്ലീഷ് എന്നിവയുടെ സ്‌പെഷ്യൽ പാക്കേജും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 91 8304926481.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |