കോട്ടയം : തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ റിമാൻഡിലായ പ്രതി അമിത്ത് ഒറാങ്ങിനായി പൊലീസ് ഫസ്റ്റ് ക്ലാസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. തിരുവാതുക്കൽ ശ്രീവത്സത്തിൽ ടി.വി വിജയകുമാർ (64) ഭാര്യ ഡോ. മീര (60) എന്നിവരെ 22 നാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി. കൊലപാതകം നടത്താനായി പ്രതി തിരുവാതുക്കലിൽ എത്തിയത് ഓട്ടോയിലായിരുന്നു. ഡ്രൈവർ ജയേഷ് ഇയാളെ തിരിച്ചറിഞ്ഞു. സംഭവ ദിവസം രാത്രി 12 ഓടെ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് പ്രതി ഓട്ടോ വിളിച്ചത്. നിക്കറും ബനിയനുമാണ് ധരിച്ചിരുന്നത്.
സംസ്‌കാരം നാളെ
വിജയകുമാർ, മീര ദമ്പതികളുടെ സംസ്‌കാരം നാളെ നടക്കും. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |