കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ തൊഴിൽമേള 30 ന് രാവിലെ 10 മുതൽ നടക്കും.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 450 ഓളം ഒഴിവുകളിലാണ് നിയമനം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി എന്നിവയിൽ ഏതെങ്കിലുമോ മറ്റ് ഉയർന്ന യോഗ്യതകളോ ഉള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 29 ന്
empekm.in/mccktm എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ www.facebook.com/MCCKTM എന്ന ഫേസ്ബുക്ക് പേജിൽ ലഭിക്കും. ഫോൺ : 04812731025, 9495628626.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |