തിരുവനന്തപുരം: പൊലീസിന്റെ ലഹരിവേട്ടയായ ഓപ്പറേഷൻ ഡി-ഹണ്ടിൽ 184 പേർ കൂടി അറസ്റ്രിലായി. 177 കേസുകളെടുത്തു. 2364 പേരെ പരിശോധിച്ചു. എം.ഡി.എം.എ (0.097 കി.ഗ്രാം), കഞ്ചാവ് (0.602 കി.ഗ്രാം), കഞ്ചാവ് ബീഡി (121 എണ്ണം) എന്നിവ പിടിച്ചെടുത്തു. ലഹരി ഇടപാടുകളുടെ വിവരങ്ങൾ 9497927797 എന്ന നമ്പരിൽ അറിയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |