തിരുവനന്തപുരം: ആന്റി നർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ലഹരിവിരുദ്ധ പ്രവർത്തനം,ജീവകാരുണ്യം,ആരോഗ്യം,സാമൂഹ്യസേവനം,സ്ത്രീശാക്തീകരണം, ബോധവത്കരണം എന്നിവയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള സംഘടന/സ്ഥാപനം എന്നിങ്ങനെ ആറു അവാർഡുകളാണ് നൽകുന്നത്. ഈ രംഗങ്ങളിൽ പത്തുവർഷമെങ്കിലും പ്രവർത്തിച്ചിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്. ബയോഡേറ്റ,പാസ്പോർട്ട്സൈസ് രണ്ടു ഫോട്ടോകൾ എന്നിവയടക്കം മേയ് 20ന് മുൻപ് പ്രോഗ്രാം കോർഡിനേറ്റർ,ആന്റി നർക്കോട്ടിക്ക് ആക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യ c/o അൽഫ ഇന്റർനാഷണൽ, ഇന്ദിരാഭവന് സമീപം,വെള്ളയമ്പലം,ശാസ്തമംഗലം പി.ഒ. തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ അയയ്ക്കണം. ജൂൺ 26ന് തിരുവനന്തപുരത്ത് നടക്കുന്ന ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിൽ അവാർഡുകൾ വിതരണം ചെയ്യും. വിവരങ്ങൾക്ക് 9495681949
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |