കോട്ടയം : പരസ്പരം വായനക്കൂട്ടം സംഘടിപ്പിച്ച പുസ്തക ചർച്ചയും കഥയരങ്ങും കേരള സാഹിത്യ അക്കാഡമി മുൻ വൈസ് പ്രസിഡന്റ് ഡോ.ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി.രാമനുണ്ണിയുടെ ഇടശ്ശേരിക്കാറ് എന്ന ചെറുകഥാ സമാഹാരം ചർച്ചയ്ക്കായി അവതരിപ്പിച്ചു. കെ.എൻ.സുലോചനൻ അദ്ധ്യക്ഷനായി. രമപ്രസന്ന പിഷാരടി, സുരേഷ് തെക്കീട്ടിൽ, സഹീറ എം, രാജൻ താന്നിക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്നു ചേർന്ന കഥയരങ്ങിൽ സുരേഷ് കാനപ്പിള്ളി, ജയകുമാരി ബി.എസ്, ബേബി പി.ഒ, മഹിളാമണി സുഭാഷ്, രാജൻ തെക്കുംഭാഗം, ഷീബ രാജശേഖരൻ, ഷാജിമോൻ ഒളശ്ശ, പ്രസന്ന നായർ, ജോർജ്കുട്ടി താവളം, ശ്രീലത സായ്, ടി.പി.ശിവദാസൻ നെന്മാറ, എ.എൻ.സാബു, കെ.കെ.പടിഞ്ഞാറപ്പുറം, അശോകൻ ചേർത്തല എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |