വടക്കാഞ്ചേരി : മച്ചാട് ഗുരുസ്മരണ ഉടുക്കുവാദ്യ ശാസ്താംപാട്ട് കലാസംഘത്തിന്റെ 44-ാം വാർഷികം ആഘോഷിച്ചു. ആറ് ടീമുകൾ പങ്കെടുത്ത ശാസ്താംപാട്ട് മാമാങ്കം അരങ്ങേറി. തത്വമസി, കലാശ്രേഷ്ഠ, കർമ്മശ്രേഷ്ഠ, ഗുരുസ്മരണ, ദിവ്യജ്യോതി, അയ്യപ്പജ്യോതി, ശ്രീധർമ്മശാസ്താ, വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ മികവ് തെളിയിച്ചവർക്ക് കൈമാറി.
നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായ മച്ചാട് സുബ്രഹ്മണ്യനെ വിശേഷാൽ പുരസ്‌കാരം നൽകി ആദരിച്ചു. ശാസ്താംപാട്ട് മാമാങ്കത്തിൽ പങ്കെടുത്ത 42 കലാകാരന്മാർക്കും ആദരമൊരുക്കി. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. കലാസംഘം പ്രസിഡന്റ് എം.വി.അജീഷ് അദ്ധ്യക്ഷനായി. മച്ചാട് സുബ്രഹ്മണ്യൻ, പഴുവിൽ കെ.അജയകുമാർ, കെ.എസ്.ദിലീപ്, മുരളി കോളങ്ങാട്ട്, അഡ്വ:മനോജ് കുമാർ, കെ.കെ.എസ്.കുട്ടി, പി.രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |