കൊച്ചി: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന കെ.എം.എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുന്നത് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലാവ്‌ലിൻ കേസിൽ സാക്ഷിയായതുകൊണ്ട് എബ്രഹാമിനെ മുഖ്യമന്ത്രി ഭയപ്പെടുകയാണ്. പ്രധാനപ്പെട്ട വ്യക്തികളുടെ പതിനായിരം സെക്കൻഡുള്ള കോൾ ഡാറ്റാ റെക്കോർഡ് കൈവശമുണ്ടെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ എബ്രഹാം പറയുന്നത്. ഫോൺ ചോർത്തലിനെതിരെ നിയമം ആവശ്യപ്പെടുന്ന സി.പി.എമ്മിന്റെ പി.ബി അംഗം മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് പ്രിൻസിപ്പൽ സെക്രട്ടറി ചോർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |