ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണവും തുടർനടപടികളും ഉൾപ്പെടെ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യമുന്നയിക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുന്നു.ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തു നൽകിയേക്കും. രാജ്യസഭാംഗം അഡ്വ. കപിൽ സിബൽ നേരത്തെ ഇതേ ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്തിന്റെ വികാരം ലോകത്തെ ബോദ്ധ്യപ്പെടുത്താൻ ഭരണ - പ്രതിപക്ഷം ഒറ്രക്കെട്ടായി പ്രമേയം പാസാക്കണമെന്നും താത്പര്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിന്റെ ഏതു നടപടിക്കും പ്രതിപക്ഷം പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |