പടന്നക്കാട് : കേരള കാർഷികസർവകലാശാലയ്ക്ക് കീഴിലുള്ള പടന്നക്കാട് കാർഷിക കോളേജ് വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന മലബാർ മാങ്കോ ഫെസ്റ്റ് മധുരം മേയ് 1 മുതൽ 4 വരെ നടക്കും. മേളയിൽ വിൽപ്പനയ്ക്കായി ഇത്തവണ പയ്യാവൂരിലെ ബെന്നി ഫിലിപ്പിന്റെ വീട്ടുവളപ്പിൽ ഉള്ള 150 കിലോഗ്രാം കുറ്റിയാട്ടൂർ മാങ്ങ വിൽപ്പനയ്ക്കായി സംഭരിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായി കാർഷിക കോളേജിനു മുൻപിൽ അഞ്ചാമത് പ്രീസെയിൽസ് നടന്നു. റുമാനി, ബംഗനപ്പള്ളി, സുന്ദരി എന്നീ മാമ്പഴ ഇനങ്ങളാണ് പ്രീ സെയിൽസിൽ ഉണ്ടായിരുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം, കാലിക്കടവ്, പടന്നക്കാട് എന്നിവിടങ്ങളിലാണ് ഇതുവരെ പ്രീസെയിൽസ് നടന്നത്. മാമ്പഴമേളയുടെ രണ്ടാം ദിവസം രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കൂൺ കൃഷിയും കൂൺ മൂല്യവർദ്ധന ഉത്പന്നങ്ങളുടെ നിർമ്മാണവും ക്ലാസ് നടക്കും.ഫോൺ:7306755954, ,9539591828.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |