തൃശൂർ: ഔഷധിയും തൃശൂർ പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് വനിതാ വീരനാട്യ മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ഏഴു വരെ പൂരം പ്രദർശന നഗരിയിലെ വേദിയിൽ നടക്കുമെന്ന് ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ശ്രവണ മുഖ്യാതിഥിയാകും. സമാപന സമ്മേളനത്തിൽ മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് തുടങ്ങിയവർ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപ, മൂന്നാം സ്ഥാനം 5,000 രൂപയുമാണ് സമ്മാനം. വാർത്താസമ്മേളനത്തിൽ ഔഷധി ലെയ്‌സൺ ഓഫീസർ പി.എം.സുധ, കൃഷ്ണകുമാർ ആമലത്ത്, വി.കെ.കൃഷ്ണകുമാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |