കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ, എം.എസ്‌സി (റഗുലർ, റീഅഡ്മിഷൻ)പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.വിവരങ്ങൾക്ക്: www.ssus.ac.in
എൻട്രൻസ് ഇന്ന് പൂർത്തിയാവും
തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ ഇന്ന് പൂർത്തിയാവും. രാവിലെ 10മുതൽ 11.30വരെ ഫാർമസി, ഉച്ചയ്ക്ക് 2മുതൽ വൈകിട്ട് 5വരെ ഫാർമസി പരീക്ഷകളാണ്. ഇന്നലെ നടത്തിയ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ അലോട്ട് ചെയ്ത 16,143ൽ 14,816 പേർ (91.77%) പങ്കെടുത്തു. 179 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |