വൈക്കം : ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് വികാരി ഫാ. ഏലിയാസ് ചക്യത്ത് കൊടിയേറ്റി. ഫാ. ടോണി കോട്ടയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ നാഴിയംപാറ, ഫാ. വിൻസന്റ് പറമ്പിത്തറ, ഫാ. ജയ്സൺ കൊളുത്തുവളളിൽ എന്നിവർ സഹകാർമ്മികരായി. ട്രസ്റ്റിമാരായ ജോസ് കുറിച്ചിക്കുന്നേൽ, തോംസൺ മേമ്പടിക്കാട്, വൈസ് ചെയർമാൻ വിപിൻ വല്യകുളം എന്നിവർ നേതൃത്വം നൽകി. മേയ് 1ന് തിരുനാൾ ആഘോഷിക്കും. വൈകിട്ട് 4ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. എബിൻ ചിറയ്ക്കൽ മുഖ്യകാർമ്മികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |