കാഞ്ഞങ്ങാട്: സാർവ്വദേശീയ തൊഴിലാളി ദിനം പ്രമാണിച്ച് കാസർകോട് ജില്ലയിലെ 12 കേന്ദ്രങ്ങളിൽ മേയ് ദിന റാലികൾ നടത്താൻ സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഹൊസങ്കടി, കുമ്പള, കാസർകോട്, ബോവിക്കാനം, കാഞ്ഞിരത്തിങ്കാൽ, മേൽപ്പറമ്പ്, കാഞ്ഞങ്ങാട്, ഒടയംചാൽ, ചിറ്റാരിക്കാൽ, ചീമേനി, തൃക്കരിപ്പൂർ എന്നിവിടങ്ങളിലാണ് മേയ് ദിന റാലികൾ സംഘടിപ്പിക്കുന്നത്. നീലേശ്വരത്ത് സി പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ എം.എൽ.എയും ചീമേനിയിൽ എൽ.ഡി.എഫ് കൺവീനർ കെ.പി.സതീഷ് ചന്ദ്രനും കാസർകോട് സി എച്ച്. കുഞ്ഞമ്പു എം.എൽ.എയും റാലി ഉദ്‌ഘാടനം ചെയ്യും. ചിറ്റാരിക്കാലിൽ സാബു എബ്രഹാമും കുമ്പളയിൽ പി. മണിമോഹനനും ബോവിക്കാനത്ത് വി.വി.രമേശനും കാഞ്ഞിരത്തിങ്കാലിൽ വി.പി.പി മുസ്തഫയും മേല്പറമ്പിൽ ടി.കെ. രാജനും ഒടയംചാലിൽ ഇ.പത്മാവതിയും റാലികൾ ഉദ്‌ഘാടനം ചെയ്യും. കാഞ്ഞങ്ങാട് റാലി ഇ.ചന്ദ്രശേഖരൻ എം.എൽ.എ യും ഹൊസങ്കടിയിൽ ഗോവിന്ദൻ പള്ളിക്കാപ്പിലും ഉദ്‌ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |