കോട്ടയം : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേള ഇന്ന് സമാപിക്കും. സർക്കാരിന്റെ കഴിഞ്ഞ ഒമ്പതുവർഷത്തെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കുന്നതിനായാണ് മേള ഒരുക്കിയത്. മേളയുടെ സമാപനസമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. വൈകിട്ട് അഞ്ചിന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും,
വൈകിട്ട് 7.30 ന് സൂരജ് സന്തോഷ് ലൈവ് ബാൻഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ. രാത്രി 9.30 വരെയാണ് പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |